---
title: "മലബാറിൽ 120 പ്ലസ് വൺ ബാച്ച് കൂടി: 7200 വിദ്യാർത്ഥികൾക്ക് അധിക സീറ്റ്"
english_title: "Govt Sanctions 120 Additional Plus One Batches in Malabar Region"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374019/malabar-120-additional-plus-one-batches-7200-seats`"
published_at: "2026-07-23T06:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a616d8b97094_1000188449.jpg"
keywords: ["Plus One", "Malabar", "Palakkad", "Malappuram", "Kozhikode"]
---

# മലബാറിൽ 120 പ്ലസ് വൺ ബാച്ച് കൂടി: 7200 വിദ്യാർത്ഥികൾക്ക് അധിക സീറ്റ്

> **Lead Summary:** **തിരുവനന്തപുരം**: മലബാർ മേഖലയിലെ പ്ലസ് വൺ പ്രവേശന പ്രതിസന്ധി പരിഹരിക്കുന്നതിന് 120 അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി.

## Article Content

**തിരുവനന്തപുരം**: മലബാർ മേഖലയിലെ പ്ലസ് വൺ പ്രവേശന പ്രതിസന്ധി പരിഹരിക്കുന്നതിന് 120 അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി.

യുഡിഎഫ് സർക്കാർ പ്രകടന പത്രികയിൽ നൽകിയ ഉറപ്പ് പ്രകാരമാണ് അധിക ബാച്ചുകൾ അനുവദിച്ചത്.

*ജില്ല തിരിച്ചുള്ള ബാച്ചുകൾ:*

- *പാലക്കാട്:* 30 ബാച്ച്

- *മലപ്പുറം:* 60 ബാച്ച്

- *കോഴിക്കോട്:* 20 ബാച്ച്

- *കാസർഗോഡ്:* 10 ബാച്ച്

ഒരു ബാച്ചിൽ 60 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകും.

ഇതോടെ നാല് ജില്ലകളിലായി 7,200 വിദ്യാർത്ഥികൾക്ക് അധികമായി സീറ്റ് ലഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374019/malabar-120-additional-plus-one-batches-7200-seats`)